കേരള ഫീഡ്സിന്റെ തിരുവങ്ങൂർ യൂണിറ്റിൽ കാലിത്തീറ്റ ഉല്പാദനം ഉടൻ ആരംഭിക്കും: ചെയർമാൻ

കൊയിലാണ്ടി: പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിന്റെ തിരുവങ്ങൂർ യൂണിറ്റിൽ നിന്നും കാലിത്തീറ്റ ഉല്പാദനം ഉടൻ ആരംഭിക്കുമെന്ന് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ അറിയിച്ചു. കമ്പനി പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുതി കണക്ഷൻ, പഞ്ചായത്ത് ലൈസൻസ് തുടങ്ങിയവ ഉടൻ ലഭ്യമാകും.
തുടക്കത്തിൽ ഒരു ഷിഫ്റ്റിൽ പ്രവർത്തനമാരംഭിച്ച് ക്രമേണ മൂന്ന് ഷിഫ്റ്റിലും ഉല്പാദനം നടത്തുക വഴി കമ്പനിയുടെ സ്ഥാപിത ശേഷിയായ 300 മെട്രിക് ടൺ കാലിത്തീറ്റ പ്രതിദിനം ഉല്പാദിപ്പിക്കുവാൻ സാധിക്കും. കമ്പനിയുടെ പ്രവർത്തനം വിലയിരുത്താനെത്തിയതായിരുന്നു ചെയർമാൻ. നിലവിലെ ജീവനക്കാരുമായും ആശയ വിനിമയം നടത്തി. യൂണിറ്റ് ഹെഡും മാർക്കറ്റിംഗ് മാനേജരുമായ ബി.ജയചന്ദ്രനും ചെയർമാനോടൊപ്പമുണ്ടാ യിരുന്നു.

