KOYILANDY DIARY

The Perfect News Portal

കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

കൊയിലാണ്ടി : കേരള പ്രവാസിസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ സ്വാഗത സംഘം രൂപീകരിച്ചു. 501 അംഗങ്ങളെയാണ് സ്വാഗത സംഘത്തിലേക്ക് തിരഞ്ഞെടുത്തത്. കെ. ദാസന്‍ എം.എല്‍.എ;  യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: മുഖ്യാതിഥിയായിരുന്നു.  ജില്ലാ പ്രസിഡണ്ട് മഞ്ഞക്കുളം നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.
ടി.കെ. ചന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി. അമ്പു, നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ഷിജു, കബീര്‍ സലാല, എം. സുരേന്ദ്രന്‍, കെ.ടി.കെ. ഭാസ്‌കരന്‍, വി.പി. മൊയ്തീന്‍കോയ, ജവഹര്‍, എം.എം. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *