KOYILANDY DIARY.COM

The Perfect News Portal

കേരള നിര്‍മിതി: അടിസ്ഥാന വികസന പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിക്ക്‌ തുടക്കമായി

കേരള അടിസ്ഥാന സൗകര്യ നിധി ബോര്‍ഡ്‌ (കിഫ്‌ബി) ‌ധനസഹായത്തോടെ സംസ്ഥാനത്ത്‌ മുന്നേറുന്ന അഭൂത പൂര്‍വമായ അടിസ്ഥാന വികസന പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിക്ക്‌ തുടക്കമായി. കേരള നിര്‍മിതി എന്ന്‌ പേരിട്ടുള്ള വിപുലമായ പ്രദര്‍ശന, ബോധവല്‍ക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം തൈക്കാട്‌ പൊലീസ്‌ മൈതാനത്ത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

അടിസ്ഥാന സൗകര്യ മേഖലയില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ്‌ സംസ്ഥാനത്ത്‌ മുന്നേറുന്നത്‌. ജന ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്ന അനേകം പദ്ധതികള്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്‌. വകുപ്പുകളുടെ പദ്ധതികള്‍ക്ക്‌ ധനലഭ്യത ഉറപ്പാക്കി, വികസന കുതിപ്പിന്‌ ഊര്‍ജം പകരുന്നത്‌ കിഫ്‌ബിയാണ്‌.

50, 000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ്‌ ധന വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത ഏജന്‍സിയായ കിഫ്‌ബി ലക്ഷ്യമിടുന്നത്‌. 45,619 കോടി രൂപയുടെ 591 പദ്ധതികള്‍ക്ക്‌ അംഗീകാരം നല്‍കി
ക്കഴിഞ്ഞു.

Advertisements

സംസ്ഥാന ചരിത്രത്തില്‍ സമാനതകളില്ലാത്ത ഈ വികസന മുന്നേറ്റത്തെക്കുറിച്ച്‌ പൊതു ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയാണ്‌ കേരള നിര്‍മിതിയിലൂടെ ലക്ഷ്യമിടുന്നത്‌. ചുറ്റും നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അറിയാനും വിലയിരുത്താനും കേരള നിര്‍മിതിയിലൂടെ പൊതുജനങ്ങള്‍ക്ക്‌ അവസരമൊരുങ്ങുകയാണ്‌. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള പദ്ധതികളുടെ പ്രദര്‍ശനം ഞായറാഴ്‌ച വരെ തുടരും. പ്രവേശനം സൗജന്യമാണ്‌.

സാങ്കേതിക വിഷയങ്ങളില്‍ പ്രഭാഷണവും ചര്‍ച്ചയും കോളേജ്‌ വിദ്യാര്‍ഥികളുടെ പ്രബന്ധാവതരണവും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉപന്യാസ രചനാ മത്സരവും സ്‌കൂള്‍, കോളേജ്‌ വിദ്യാര്‍ഥികളുടെ പ്രശ്‌നോത്തരിയുമൊക്കെ പരിപാടിയുടെ ഭാഗമാണ്‌. ഉദ്‌ഘാടന ചടങ്ങില്‍ ധനമന്ത്രി ടി. എം. തോമസ്‌ ഐസക്‌ അധ്യക്ഷനായി. തിരുവനന്തപുരം ജില്ലയിലെ പദ്ധതികളുടെ പ്രദര്‍ശനോദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *