കേരള ഗസ്റ്റഡ് ഓഫീസേഴ്സ് യൂണിയന് ജില്ലാ സമ്മേളനം 15,16, തിയതികളില്‍

കോഴിക്കോട്: കേരള ഗസ്റ്റഡ് ഓഫീസേഴ്സ് യൂണിയന് 31-ാം ജില്ലാ സമ്മേളനം 15,16, തിയതികളില്‍ നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15ന് വൈകുനേരം 3.30ന് ദേശത്തിന്റെ പോരാളികള്‍ ദേശിയതയുടേയും എന്ന പേരില്‍ സ്വാതന്ത്ര സമര നായകരുടെ ചിത്ര പ്രദര്‍ശനം ഡോ.ആര്‍സു ഉദ്ഘാടനം ചെയ്യും.
16ന് രാവിലെ 10ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. സുരേഷ് ബാബു ട്രേഡ് യൂണിയന് സുഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെജിഒയു ജില്ലാ പ്രസിഡന്റ് പി.കെ. ജോസഫ്, സെക്രട്ടറി പി. ബീന, ട്രഷറര്‍ യു.എസ്. ജിജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

