KOYILANDY DIARY.COM

The Perfect News Portal

കേരള കലാമണ്ഡലം: ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴ്സുകള്‍: കഥകളിവേഷം വടക്കന്‍ (ആണ്‍കുട്ടികള്‍), കഥകളിവേഷം തെക്കന്‍ (ആണ്‍കുട്ടികള്‍), കഥകളിസംഗീതം (ആണ്‍കുട്ടികള്‍), കഥകളി ചെണ്ട, കഥകളി മദ്ദളം (ആണ്‍കുട്ടികള്‍), കഥകളി ചുട്ടി (ആണ്‍കുട്ടികള്‍), കൂടിയാട്ടം പുരുഷവേഷം, കൂടിയാട്ടം സ്ത്രീവേഷം, മിഴാവ് (ആണ്‍കുട്ടികള്‍), തുള്ളല്‍, മൃദംഗം (ആണ്‍കുട്ടികള്‍), തിമില (ആണ്‍കുട്ടികള്‍), കര്‍ണാടകസംഗീതം, മോഹിനിയാട്ടം (പെണ്‍കുട്ടികള്‍).

മോഹിനിയാട്ടത്തിന് എട്ടും മറ്റുവിഷയങ്ങള്‍ക്ക് നാലും സീറ്റാണുള്ളത്. 45 ശതമാനം മാര്‍ക്ക്/സിപ്ളസ് ഗ്രേഡോടെ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ അംഗീകരിച്ച ഡിഗ്രി/തത്തല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 28 വയസ്സില്‍ താഴെ.

Advertisements

അഭിരുചി പരീക്ഷയും അഭിമുഖവും ഉണ്ടാവും. മേല്‍ വിഷയങ്ങള്‍ ഐച്ഛികമായി ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം തൃശ്ശൂര്‍ ജില്ലയിലെ പാഞ്ഞാള്‍ എസ്.ബി.ഐ. ശാഖയില്‍ രജിസ്ട്രാര്‍, കേരള കലാമണ്ഡലം എന്ന പേരിലുള്ള 30238237798 അക്കൗണ്ട് നന്പറിലേക്ക് (IFSC code SBIN0008029) 500 രൂപ അടച്ച ഒറിജിനല്‍ കൗണ്ടര്‍ഫോയില്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പട്ടികജാതിപട്ടികവര്‍ഗ വിഭാഗത്തിലെ അപേക്ഷകര്‍ക്ക് 200 രൂപ മതി.

അപേക്ഷയും വിശദവിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസും എന്ന സൈറ്റില്‍നിന്ന് ഡൗണ്‍ലേഡ് ചെയ്യാം. അപേക്ഷഫോം A3 പേപ്പറില്‍ രണ്ട് പുറത്തായി പ്രിന്റ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 15 വൈകുന്നേരം അഞ്ചുമണി. അഭിമുഖം സെപ്റ്റംബര്‍ 22. ഒക്ടോബര്‍ മൂന്നിന് പ്രവേശനവും ക്ളാസും ആരംഭിക്കും.

പൂരിപ്പിച്ച അപേക്ഷ വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്കുലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍സഹിതം അയക്കണം. വിലാസം: രജിസ്ട്രാര്‍, കേരള കലാമണ്ഡലം, വള്ളത്തോള്‍ നഗര്‍, തൃശ്ശൂര്‍679 531.

Share news

Leave a Reply

Your email address will not be published. Required fields are marked *