കേരള കര്‍ഷകസംഘം നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

കൊയിലാണ്ടി : കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ തിരുത്തുക, രാസവിള വില സബ്സിഡി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി. സംസ്ഥാനകമ്മിറ്റി അംഗം ഇ.കെ.നാരായണന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സി.ഡി.സി. എക്സി. അംഗം എം.ശ്രീധരന് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ എക്സി.അംഗം ബാലന് അടിയോടി, ജില്ലാകമ്മിറ്റി അംഗങ്ങളായ പി.ബാലഗോപാലന്, എ.എം.സുഗതന്, കൊയിലാണ്ടി ഏരിയാസെക്രട്ടറി കെ.ഷിജു, ഇ.എസ്.ജെയിംസ്, കെ.രവീന്ദ്രന്, ഒള്ളൂര് ദാസന് എന്നിവര്‍ സംസാരിച്ചു.
