കേരള ആത്മവിദ്യാ സംഘം നൂറ്റിയൊന്നാം സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു

വടകര: അഴിമതിയ്ക്കും, അനീതിയ്ക്കും എതിരേയും,സ്ഥിതി സമത്വത്തിനും വേണ്ടി പോരാടിയ ആത്മവിദ്യാ സംഘം സ്ഥാപകന്‍ വാഗ്ഭടാനന്ദ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഇപ്പോഴും പ്രസക്തമാണെന്നും, ഇത് പുനര്‍ വായനയ്ക്ക് വിധേയമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് എം.പി പറഞ്ഞു.
കേരള ആത്മവിദ്യാ സംഘം നൂറ്റിയൊന്നാം സംസ്ഥാന വാര്‍ഷിക സമ്മേളനം ചോമ്പാലയില്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. എല്ലാ മതങ്ങളേയും ഒന്നായി കാണാനും, സമൂഹ നന്മയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മ വിദ്യാസംഘം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സ്വാഗതസംഘം ചെയര്മാന് എ.ടി. ശ്രീധരന് അധ്യക്ഷത വഹിച്ചു. ഡോ:കെ.എച്ച്.സുബ്രമണ്യം മുഖ്യ പ്രഭാഷണം നടത്തി. പി.രാഘവന്, ഉഷ ചാത്തങ്കണ്ടി, നിഷ പറമ്പത്ത്, പി.എം.അശോകന്, പ്രദീപ് ചോമ്പാല, എം.വി.ജയപ്രകാശ്, കെ.വി.രാജന്, ബാലകൃഷ്ണന് പാമ്ബള്ളി, പി.വി.പ്രകാശന്, പി.വി.കുമാരന്, ടി.വി.സുരേന്ദ്രന്, പ്രീതനാന്ദന്, എം.ബാലന് എന്നിവര്‍ സംസാരിച്ചു.

