കേരളോത്സവം കലാമത്സരങ്ങള്‍ ആരംഭിച്ചു
കൊയിലാണ്ടി: നഗരസഭയില്‍ കേരളോത്സവം കലാമത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. മരുതൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ കെ. ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ്ചെയർ പേഴ്സൺ വി.കെ. പത്മിനി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വി.കെ. അജിത, നഗരസഭ കൌൺസിലർമാരായ കെ.ലത, ലാലിഷ പുതുക്കുടി, എന്‍. എസ്. സീന, പി.വി. മാധവന്‍ എന്നിവര്‍ സംസാരിച്ചു.
