KOYILANDY DIARY.COM

The Perfect News Portal

കേരളത്തെ ഭീതിയിലാ‍ഴ്ത്തിയ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരാണ്ട്

കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരാണ്ട്. രോഗം സ്ഥിരീകരിച്ച പേരാമ്ബ്ര പന്തിരിക്കരയിലെ സാലിഹ് മരിച്ചത് കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ്. കുറഞ്ഞ മരണ നിരക്കില്‍ രോഗം നിയന്ത്രിക്കാനായത് സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെയെന്ന് ലോകാരോഗ്യ സംഘടന തന്നെ പിന്നീട് സാക്ഷ്യപ്പെടുത്തി.

അപ്രതീക്ഷിതമായി എത്തിയ നിപ വൈറസ് ബാധ കേരളത്തെ കുറച്ചൊന്നുമല്ല ഭീതിയിലാഴ്ത്തിയത്. പേരാമ്ബ്ര പന്തിരിക്കര സൂപ്പിക്കടയിലെ സാബിദ് മെയ് 5 നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനി ബാധിച്ച്‌ മരിക്കുന്നത്.

സഹോദരന്‍ സാലിഹ് സമാന രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സതേടി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഉച്ചയോടെ രോഗം മുര്‍ച്ഛിച്ച്‌ സാലിഹ് മരിച്ചു. വൈകീട്ടോടെ മണിപ്പാല്‍ വൈറോജി ലാബില്‍ നിന്നുള്ള പരിശോധനാ ഫലം വന്നു. പിന്നീട് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിറ്റ്യൂട്ടും നിപ തന്നെയെന്ന് ഉറപ്പിച്ചു. നിപ സ്ഥിരീകരിക്കുന്നതിലേക്ക് വഴി തെളിയിച്ചത് ഡോ. അനൂപ്കുമാറാണ്.

Advertisements

രോഗം സ്ഥിരീകരിച്ച 18 പേരില്‍ 16 പേര്‍ മരണത്തിന് കീഴടങ്ങി. ആദ്യം മരിച്ച സാബിദിന്റെത് നിപയാണെന്ന് ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ സാബിതിനെ പരിചരിച്ചതിലൂടെ, നഴ്സ് ലിനി നിപ ബാധിച്ച്‌ മരിച്ചത് വലിയ വേദനയായി അവശേഷിക്കുന്നു. രോഗത്തില്‍ നിന്ന് മുക്തി നേടിയ നഴ്സിംഗ് വിദ്യാര്‍ത്ഥിനി അജന്യ ഇപ്പോള്‍ ബിരുദ പഠനത്തിന്റെ അവസാന വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

നിപയെന്ന മഹാമാരിയെ സധൈര്യം നേരിട്ട സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഇടപെടല്‍ സമാനതകളില്ലാത്തതായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടാലും പ്രതിരോധത്തിന്റെ ഒരിക്കലും മായാത്ത ഏടായി കേരള ചരിത്രത്തില്‍ എന്നുമുണ്ടാകും നിപ കാലം.

Share news

Leave a Reply

Your email address will not be published. Required fields are marked *