കേരളത്തിൽ കടൽ മണൽ ഖനനം നടത്താൻ അനുവദിക്കില്ല: മൽസ്യ പ്രവർത്തക സംഘം

കൊയിലാണ്ടി: കേരളത്തിൽ കടൽ മണൽ ഖനനം നടത്താൻ അനുവദിക്കില്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനും, മണൽ ഖനനത്തിനായി വരുന്നവരെ എന്തു വില കൊടുത്തു തടയുമെന്നും ഭാരതിയ മൽസ്യ പ്രവർത്തക സംഘം സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചേർന്ന യോഗത്തിലാണ് തീരുമാനം. മൽസ്യബന്ധനം നശിപ്പിക്കുന്നതും കടലിന്റെ അടിത്തട്ടിലെ സന്തുലിതാവസ്ഥയും, ജൈവ വൈവിധ്യവും പാരിസ്ഥിതിക പ്രത്യാഘാത ങ്ങൾ സൃഷ്ടിക്കും.
മൽസ്യസമ്പത്തും മൽസ്യ ബന്ധനവും തകർത്ത് മൽസ്യതൊഴിലാളികളെ ബലി കൊടുത്ത് പാർട്ടി നേതൃത്വത്തിനും, കുടുംബത്തിനും സമ്പത്തുണ്ടാക്കാനുള്ള നീക്കമാണ് കടലിലെ മണലെടുക്കൽ. കേന്ദ്ര സർക്കാർ സ്വതന്ത്ര ഫിഷറീസ് വകുപ്പു രൂപീകരിക്കണമെന്നും കൗൺസിൽ യോഗത്തിൽ പ്രമേയം പാസാക്കി.

അഡ്വ.പി. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. പി.പി. ഉദയഘോഷ്, എൻ.പി. രാധാകൃഷ്ണൻ , കെ. പ്രദീപ് കുമാർ, കെ. രജനീഷ് ബാബു, കെ.ജി. രാധാകൃഷ്ണൻ , പി .പി . സദാനന്ദൻ, സി.വി. അനീഷ് എന്നിവർ
സംസാരിച്ചു.

