KOYILANDY DIARY

The Perfect News Portal

കേരളത്തിലെ എല്ലാ ജില്ലാ ആസ്​പത്രികളിലും ലഹരിമുക്ത ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങും; മന്ത്രി ടി.പി. രാമകൃഷ്ണന്‍

വടകര: കേരളത്തിലെ എല്ലാ ജില്ലാ ആസ്​പത്രികളിലും ലഹരിമുക്ത ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ വടകര ഏരിയാ കമ്മിറ്റി നടപ്പാക്കുന്ന സമ്പൂര്‍ണ ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതിയുടെ ഭാഗമായുള്ള ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാന നഗരകേന്ദ്രങ്ങളിലും ലഹരിക്ക് അടിമപ്പെട്ടവര്‍ക്കായി ചികിത്സയും പുനരധിവാസവും ഒരുക്കും. ഇതിന് എക്‌സൈസ് വകുപ്പ് നേതൃത്വം നല്‍കും. സര്‍ക്കാരിന്റെ ലക്ഷ്യം സമ്പൂര്‍ണ മദ്യ നിരോധനമല്ല, മദ്യ വര്‍ജനമാണ്. മദ്യ വില്‍പ്പന ശാലകളെ ഒരുകാരണവശാലും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സി.കെ. നാണു എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഡോ. ഭവ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. ആര്‍. രാഹുല്‍, നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ. സുരേഷ്, വടകര ഡിവൈ.എസ്.പി. കെ. സുദര്‍ശന്‍, വേണുഗോപാല്‍, എം.ടി. മോഹന്‍ദാസ്, ഡോ. ബി.ജി. അഭിലാഷ്, ഡോ. പി.കെ. ബിനു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *