കേരളത്തിന് സൗജന്യമായി മണ്ണെണ്ണയും നല്കാന് കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സൗജന്യമായി മണ്ണെണ്ണയും നല്കാന് കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് 12,000 കിലോ ലിറ്റര്‍ മണ്ണെണ്ണ സൗജന്യമായി അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ കേന്ദ്രം ലിറ്ററിന് 70 രൂപ നിരക്കില്‍ മണ്ണെണ്ണ നല്‍കാമെന്ന് അറിയിച്ചു.
ഇതേതുടര്‍ന്ന് കേരളം വീണ്ടും കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതോടെ ലിറ്ററിന് 70 രൂപ എന്ന നിരക്ക് കേന്ദ്രം 42 രൂപയായി കുറച്ചു മണ്ണെണ്ണ നല്‍കാമെന്ന് അറിയിച്ചു. ഈ നിരക്കില്‍ കേന്ദ്രം നല്കുന്ന മണ്ണെണ്ണ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

നേരത്തെ പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സൗജന്യ നിരക്കില്‍ അരി നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു.

