കേരളം മികച്ച കുടുംബ ടൂറിസം കേന്ദ്രം ; ലോണ്‍ലി പ്ലാനറ്റ് ടൂറിസം അവാര്‍ഡ‌്

തിരുവനന്തപുരം: കുടുംബങ്ങള്‍ക്കുള്ള ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി അമേരിക്കയിലെ പ്രശസ‌്തമായ ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ കേരളത്തെ തെരഞ്ഞെടുത്തു. ഓണ്‍ലൈന്‍ പോളിങ്ങിലാണ‌് കേരളം ഒന്നാമതെത്തിയത‌്. കഴിഞ്ഞവര്‍ഷം ലോണ്‍ലി പ്ലാനറ്റിന്റെ ‘ബെസ്റ്റ് ഡെസ്റ്റിനേഷന്‍ ഫോര്‍ റൊമാന്‍സ് ‘ അവാര്‍ഡ് നേടിയത് മൂന്നാറായിരുന്നു.
ലോകത്തെ ഏറ്റവും മികച്ച ട്രാവല്‍ ഗൈഡ‌് പ്രസാധകരാണ‌് ലോണ്‍ലി പ്ലാനറ്റ‌്. ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കാണ‌് ലോണ്‍ലി പ്ലാനറ്റ് അവാര്‍ഡ് നല്‍കുന്നത്. യാത്രാനുഭവങ്ങള്‍ മുന്‍നിര്‍ത്തി ഓണ്‍ലൈന്‍ വോട്ട് ചെയ്ത് ലോകമെങ്ങുമുള്ള സഞ്ചാരികളാണ് മികച്ച ടൂറിസ്റ്റ് കേന്ദ്രം തെരഞ്ഞെടുക്കുന്നത്.

കുടുംബങ്ങള്‍ക്കുള്ള ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രം എന്ന ആശയത്തെ മുന്‍നിര്‍ത്തി ‘കം ഔട്ട് ആന്‍ഡ് പ്ലേ ‘ എന്ന ക്യാമ്ബയിന‌് തുടക്കം കുറിച്ചിട്ടുണ്ടെന്ന‌് ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു. ഏറ്റവുമധികം സഞ്ചാരികള്‍ കുടുംബത്തോടൊപ്പം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലമായി കേരളം മാറി എന്ന പ്രചാരണമാണ് ലക്ഷ്യമിടുന്നത്.

ടൂറിസംരംഗത്ത് വന്‍ വളര്‍ച്ചയാണ് കേരളം പോയവര്‍ഷം കൈവരിച്ചത്. 2016ലേതിനേക്കാള്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 11.39 ശതമാനം വളര്‍ച്ച എന്ന റെക്കോഡ് നേട്ടം 2017ല്‍ കൈവരിച്ചു. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 5.15 ശതമാനം വര്‍ധിച്ചു. 2021 ഓടെ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു.

