KOYILANDY DIARY.COM

The Perfect News Portal

കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ പന്ത്രണ്ടാമത് കൊയിലാണ്ടി മേഖലാ സമ്മേളനം സമാപിച്ചു

കൊയിലാണ്ടി: കേരള ഗവൺമെൻറ് നടപ്പാക്കുന്ന കെ. ഫോൺ പദ്ധതി കേബിൾ ടി.വി. ഓപ്പറേറ്റർമാർ വഴി നടപ്പിലാക്കുക, കെ.എസ്.ഇ.ബി പോസ്റ്റുകളിൽ കേബിൾ വലിക്കുന്നത് സബ് സിഡി നിരക്കിൽ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ  പ്രമേയത്തിലൂടെ അധികാരികളോടാവശ്യപ്പെട്ടുകൊണ്ട് കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ പന്ത്രണ്ടാമത് കൊയിലാണ്ടി മേഖലാ സമ്മേളനം സമാപിച്ചു. ചെങ്ങോട്ട്കാവിൽ വച്ചു നടന്ന സമ്മേളനം സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് കെ. വിജയകൃഷണൻ  ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് പി. ശ്രീരാജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ  സെക്രട്ടറി ജയദേവ്  കെ.എസ്. പ്രവർത്തന റിപ്പോർട്ടും, മേഖല ട്രഷറർ അബ്ദുറഹിമാൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം. മൻസൂർ, ജില്ലാ സെക്രട്ടറി അഫ്സൽ പി. പി, ജില്ലാ പ്രസിഡണ്ട്  ഒ. ഉണ്ണികൃഷ്ണൻ, കേരള വിഷൻ ബ്രോഡ്ബാൻറ് ഡയറക്ടർ എ.സി. നിസ്സാർ ബാബു, ജില്ലാ വൈസ് പ്രസിഡണ്ട്  വാസുദേവൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സതീശ് കുമാർ, സത്യനാഥൻ, സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. 
പുതിയ മേഖലാ ഭാരവാഹികളായി അബ്ദുൾ റഹ്മാൻ കാവുംവട്ടം (പ്രസിഡണ്ട്),  ജയനാരായണൻ ചേലിയ (സെക്രട്ടറി), ഉഷാ മനോജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 
Share news

Leave a Reply

Your email address will not be published. Required fields are marked *