കേന്ദ്ര സർക്കാർ ചരിത്രത്തെ വികലമാക്കാൻ ശ്രമിക്കുന്നുവെന്ന് ജനതാദൾ എസ് നേതാവ് കൊടക്കാട്ട് ശ്രീനിവാസൻ

തുറയൂർ: കേന്ദ്ര സർക്കാർ ചരിത്രത്തെ വികലമാക്കാൻ ശ്രമിച്ചാൽ കാലം മാപ്പു തരില്ലെന്നു തുറയൂരിലെ ജനതാദൾ (സെക്കുലർ) മുതിർന്ന നേതാവ് കൊടക്കാട്ട് ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ജനതാദൾ എസ് തുറയൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാചക വാതക വില വർദ്ധന പിൻവലിക്കുക, പാചക വാതക സബ്സിഡി പുനസ്ഥാപിക്കുക, ഇന്ധന വില നിരന്തരം വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുക, സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത ധീര ദേശാഭിമാനികളായ മലബാർ സമര പോരാളികളെ തമസ്ക്കരിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തികൊണ്ടായിരുന്നു പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സമരത്തിൽ ലക്ഷ്മണൻ കുറുക്കൻ കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. വിജേഷ് കൊടക്കാട് അഭിവാദ്യം ചെയ്ത് സംസാരിച്ചു. വിജീഷ് ഈളു വയലിൽ സ്വാഗതവും ഷംസീർ പാറപ്പുറത്ത് നന്ദി പറഞ്ഞു. കരീം പുതുക്കുടി, ശ്രീജേഷ് കൊടക്കാട്, സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.





