KOYILANDY DIARY.COM

The Perfect News Portal

കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് തരിഗാമിയെ സന്ദർശിക്കാൻ യെച്ചൂരിക്ക് സുപ്രീംകോടതിയുടെ അനുമതി

ഡല്‍ഹി: കശ്‌മീരില്‍ തടവിലുള്ള സിപി.എം. കേന്ദ്ര കമ്മിറ്റി അംഗം യൂസഫ്‌ തരിഗാമി എം.എൽ.എ.യെ സന്ദര്‍ശിക്കാന്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്‌ സുപ്രീം കോടതിയുടെ അനുമതി. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ്‌ തള്ളിയാണ്‌ അനുമതി നല്‍കിയത്‌.  മുഹമ്മദ് യൂസഫ് തരിഗാമിയെ മോചിപ്പിയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ്‌ വിധി. ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണ് തരിഗാമിയുടെ അറസ്റ്റെന്ന യെച്ചൂരിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെയാണ് വിധി.

പൗരന്‌ സഹപ്രവര്‍ത്തകനെ കാണാനുള്ള അവകാശം തടയാനാവില്ലെന്നും കോടതി പറഞ്ഞു. അതേസമയം തരിഗാമിക്ക്‌ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന്‌ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. കശ്‌മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിനു പിന്നാലെ തടവിലാക്കിയ തരിഗാമിയെ കാണാന്‍ ബന്ധുക്കളെയോ പാര്‍ട്ടി നേതാക്കളെയോ അനുവദിച്ചിട്ടില്ല.

കൊയിലാണ്ടി എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്‌ട്രേഷൻ ഡ്രൈവ്

Advertisements

തരിഗാമിയെ സന്ദര്‍ശിക്കാന്‍ രണ്ട്‌ തവണ കശ്‌മീരിലേക്ക്‌ പോയ യെച്ചൂരിയെ വിമാനത്താവളത്തില്‍ തടഞ്ഞ്‌ തിരിച്ചയക്കുയായിരുന്നു. തുടര്‍ന്നാണ്‌ ഹേര്‍ബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി നല്‍കിയത്‌. മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനാണ് യെച്ചൂരിയ്ക്ക് വേണ്ടി ഹാജരായത് .

Share news

Leave a Reply

Your email address will not be published. Required fields are marked *