കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ എന്‍ജിഒ യൂണിയന്‍ മാര്‍ച്ച് നടത്തി

തിരുവനന്തപുരം> കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹ നയങ്ങള്‍ക്കെതിരെ കേരള എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ മാര്‍ച്ചിലും ധര്‍ണയിലും ആയിരങ്ങള്‍ അണിചേര്‍ന്നു.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ നടത്തി.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുക, പതിനഞ്ചാം ധനകാര്യ കമീഷന്റെ പ്രതിലോമനിലപാടുകള്‍ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, പി എഫ് ആര്‍ ഡി എ നിയമം പിന്‍വലിക്കുക, സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ നയങ്ങള്‍ക്ക് കരുത്ത് പകരുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും. നടത്തിയത്. തിരുവനന്തപുരത്ത് ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്‌തു.

