കേന്ദ്രത്തിന്‍റെ നൂറു കോടിയില്‍ കിട്ടിയത് 18 കോടി മാത്രം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കണ്ണൂര്‍: ശബരിമലയെ ആര്‍എസ്‌എസിന്‍റെ കൈയില്‍ ഏല്‍പിക്കാനാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ ആരെയും അഴിഞ്ഞാടാന്‍ അനുവദിക്കില്ലെന്നു മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വസ്തുതകള്‍ തിരിച്ചറിയണമെന്ന് കടകംപള്ളി വിമര്‍ശിച്ചു. അനുവദിച്ച 100 കോടിയില്‍ ലഭിച്ചത് 18 കോടി മാത്രമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
ശബരിമലയെ ആര്‍എസ്‌എസിന്‍റെ കൈയില്‍ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇന്നലെ സന്നിധാനത്ത് പ്രതിഷേധിച്ച രാജേഷ് ആര്‍എസ്‌എസ് നേതാവാണ്. ആചാരവും അനുഷ്ഠാനവും അല്ല ശബരിമലയില്‍ ആര്‍എസ്‌എസ്സിന്‍റെ പ്രശ്നം അടുത്ത തിരഞ്ഞെടുപ്പില്‍ കിട്ടുന്ന വോട്ടുകള്‍ മാത്രമാണ്. കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ആര്‍എസ്‌എസ് ശ്രമമാണ് ശബരിമലയില്‍ നടക്കുന്നത്. ശബരിമലയില്‍ ഭക്തര്‍ക്കു സൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ചുമതല. അല്ലാതെ ഗുണ്ടകള്‍ക്കു സൗകര്യമൊരുക്കുകയല്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ആര്‍എസ്‌എസും ബിജെപിയും ആസൂത്രണം ചെയ്യുന്ന കാര്യങ്ങളാണ് ശബരിമലയില്‍ നടക്കുന്നതെന്ന് എന്താണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കുമറിയാമെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ പ്രസ്താവന വസ്തുതകള്‍ തിരിച്ചറിയാതെയാണെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ കേന്ദ്രം അനുവദിച്ച 100 കോടിയുടെ വികസന പദ്ധതി സംസ്ഥാനം നടപ്പാക്കിയില്ലെന്നായിരുന്നു അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ ആരോപണം. എന്നാല്‍, ശബരിമലയില്‍ കേന്ദ്രം അനുവദിച്ച 100 കോടിയില്‍ കിട്ടിയത് 18 കോടി മാത്രമാണെന്നും ദേവസ്വം മന്ത്രി കുറ്റപ്പെടുത്തി. ശബരിമലയ്ക്ക് കേന്ദ്രം ഇതുവരെ നല്‍കിയത് 18 കോടി മാത്രമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 100 കോടിയുടെ വാഗ്ദാനമുണ്ട്. പക്ഷേ കിട്ടിയിട്ടില്ല. 2019 വരെയാണു പദ്ധതി കാലയളവ്. സംസ്ഥാനം നേരിട്ടു നടപ്പാക്കാക്കേണ്ട പദ്ധതിയല്ല ഇവയൊക്കെ. ഇതിനൊരു ടെക്നിക്കല്‍ കമ്മിറ്റിയുണ്ട്. അവരാണ് തീരുമാനമെടുക്കേണ്ട്. ഇപ്പോള്‍ ടെന്‍ഡര്‍ നടപടികള്‍ ആയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

