കെ-റെയിൽ പദ്ധതിക്കെതിരെ മാർച്ച്
കൊയിലാണ്ടി: കെ-റെയിൽ പദ്ധതിക്കെതിരെ മാർച്ച്. കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി ജില്ലാ കമ്മിറ്റി കൊയിലാണ്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി. പ്രസിഡണ്ട് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. പഴയ ആർ.ടി.ഒ. പരിസരത്തു നിന്ന് ആരംഭിച്ച മാർച്ചിൽ സ്ത്രീകളുൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുത്തു. ജനകീയസമിതി കൊയിലാണ്ടി മേഖലാ ചെയർമാൻ സുകുമാരൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ചെയർമാൻ ടി.ടി. ഇസ്മായിൽ, പി.എം. ശ്രീകുമാർ, പി. രത്നവല്ലി, പി.പി. കരിം, സജീഷ് ഇരിങ്ങൽ, മനോജ് പയറ്റുവളപ്പിൽ, നാസർ നന്തി തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദാലി മുതുകുനി, ഗോപാലകൃഷ്ണൻ, സുനീഷ് കീഴാരി, പി.കെ. ഷിജു, നിശാന്ത്, ഫാറൂഖ് കമ്പായത്തിൽ, പ്രവീൺ ചെറുവത്ത്, നസീർ ന്യൂജെല്ല, നജീബ് തിക്കോടി, പവിത്രൻ കുളങ്ങര, എം.കെ. റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.


