കെ.പി.സി.സി പുനഃസംഘടന: പരാതിയുമായി കെ. മുരളീധരന്‍

തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയ്ക്കായി നിലവില്‍ തയ്യാറാക്കിയിരിക്കുന്ന പട്ടികക്കെതിരെ പരാതിയുമായി കെ. മുരളീധരന്‍ . കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ പറഞ്ഞുകേള്‍ക്കുന്ന ചില പേരുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. അതിനെതിരെ പരാതി അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം കേരളം സമര്‍പ്പിച്ച പട്ടിക കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തടഞ്ഞു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസന്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ എന്നിവരോട് ചര്‍ച്ചക്കായി ഡല്‍ഹിയിലെത്താന്‍ തെരഞ്ഞെടുപ്പ് സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

