KOYILANDY DIARY.COM

The Perfect News Portal

കെ.പി.എസ്.ടി.എ. റവന്യു ജില്ലാ അധ്യാപക ദിനാഘോഷം

കൊയിലാണ്ടി: വിദ്യാർത്ഥികളെ പരീക്ഷാർത്ഥികളാക്കി മാറ്റുന്ന പഠന സമ്പ്രദായമാണ് കാലഘട്ടത്തിന്റെ ശാപമെന്ന് സാഹിത്യകാരൻ കല്പറ്റ നാരായണൻ പറഞ്ഞു. കെ.പി.എസ്.ടി.എ. റവന്യു ജില്ലാ അധ്യാപക ദിനാഘോഷവും ഗുരുവന്ദനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച വിദ്യാഭ്യാസമുള്ളവർ പോലും തീവ്രവാദത്തിന്റെ പുറകെ പോകുന്നത് വിദ്യാഭ്യാസത്തിന്റെ അപചയത്തെയാണ് സൂചിപ്പിക്കുന്നത്. നല്ല കുട്ടികളെയല്ല, മറിച്ച് നല്ല മാർക്കുള്ള കുട്ടികളെയാണ് രക്ഷിതാക്കൾക്ക് പോലും ഇന്ന് ആവശ്യമെന്നും അദ്ദേഹം പരിഹസിച്ചു.

അധ്യാപക പരിശീലനങ്ങൾ മുമ്പ് മികച്ച അധ്യാപകരെ ഉപയോഗപ്പെടുത്തിയായിരുന്നുവെങ്കിൽ ഇന്ന് അത് തസ്തിക നഷ്ടപ്പെട്ടവരുടെ അഭയകേന്ദ്രമായി മാറി. പത്മശ്രീ ഗുരു ചേമഞ്ചേരിയെ ഗുരു വന്ദനം നടത്തി ചടങ്ങിൽ ആദരിച്ചു. കെ.പി.സി.സി.ജനറൽ സിക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉപഹാര സമർപ്പണം നടത്തി. ഇ.പ്രദീപ് കുമാർ അധ്യക്ഷനായി.

Advertisements

എ.കെ.അബുസമദ്, പറമ്പാട്ട് സുധാകരൻ, പി.കെ.അരവിന്ദൻ ഒ.എം.രാജൻ, എൻ. ശ്യാംകുമാർ, രജേഷ് കീഴരിയൂർ , വി.വി. സുധാകരൻ, എൻ.പി. ഇബ്രാഹിം, വി.കെ. ബാബുരാജ്, പി.കെ. രാധാകൃഷ്ണൻ, എം.മധു, പി.എം. ശ്രീജിത് എന്നിവർ
സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *