കെ.പി.എസ്.ടി.എ. ധര്‍ണ്ണ നടത്തി

കൊയിലാണ്ടി : കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷണമെന്ന പേരില്‍ പ്രചരണരംഗത്ത് ഉയര്‍ന്ന് നില്‍ക്കുകയും, അധ്യാപകരുടെ പേരില്‍ ശിക്ഷണ നടപടി സ്വീകരിക്കുകയും, അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാതെയും മുന്നോട്ട് പോകുന്ന വിദ്യാഭ്യാസ വകുപ്പിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ കെ.പി.എസ്.ടി.എ. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്ന് മുന്നില്‍ ധര്‍ണ്ണ നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.വി. സുധാകരന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് വള്ളില്‍ രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.കെ. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ഇടത്തില്‍ ശിവന്, കെ. മഞ്ജുള, പി.കെ. രാധാകൃഷ്ണന്, കെ.എം. മണി, എം. സുമ, കെ.കെ. മനോജ്, ഇ.കെ. പ്രജേഷ്, സി. സത്യന് എന്നിവര്‍ സംസാരിച്ചു.
