കെ. ദാസനും എന്‍.ഡി.എ. സ്ഥാനാര്‍ഥി രജിനേഷ് ബാബുവും ഇന്ന് പത്രിക നല്‍കും
കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ. ദാസനും എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. രജിനേഷ് ബാബുവും 27-ന് നാമനിര്‍ദേശപത്രിക നല്‍കും. ഉപവരണാധികാരികൂടിയായ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് ഇരുവരും രാവിലെ 11 മണിക്ക് പത്രിക നല്‍കുക.
കെ. ദാസൻ രാവിലെ 11 മണിക്ക് മുമ്പായി കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റിന് കിഴക്ക്ഭാഗം പ്രവർത്തിക്കുന്ന ഇടതുമുന്നണിയുടെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായാണ് പന്തലായി ബ്ലോക്ക് ഓഫീസിലേക്ക് പോകുകയെന്ന് ഓഫീസിൽ നിന്ന് അറിയിച്ചു. ജില്ലയിലെ ഇടതുമുന്നണിയിലെ ഘടകക്ഷിനേതാക്കൾ പ്രകടനത്തെ അനുഗമിക്കും.

