കെ. കുഞ്ഞിക്കണാരേട്ടൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു

കൊയിലാണ്ടി: ഭാരതീയ ജനസംഘം സ്ഥാപക നേതാവും ബി.ജെ.പി.യുടെ മുതിർന്ന നേതാവുമായ കെ. കുഞ്ഞിക്കണാരേട്ടൻ്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് അഡ്വ. വി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. വി. കെ. ഉണ്ണികൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഉത്തരമേഖലാ പ്രസിഡണ്ട് വി. വി. രാജൻ മുഖ്യപ്രഭാഷണം നടത്തി. പുതുതലമുറ രാഷ്ട്രീയകാർക്ക് മാർഗദർശിയും, വഴികാട്ടിയുമായിരുന്നു കുഞ്ഞിക്കണാരേട്ടൻ എന്ന് അദ്ദേഹം പറഞ്ഞു.
ആധുനിക സംവിധാനങ്ങൾ വരുന്നതിനു മുൻപേ കാൽനടയാത്ര ചെയ്തു സംഘപരിവാർ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് അഹോരാത്രം കഷ്ടപ്പെട്ട അദേഹത്തിന് ജനഹൃദയങ്ങളിലായിരിക്കും സ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. മുൻ എം.എൽ.എ. പി. വിശ്വൻ, ഇ.കെ.അജിത് (സി.പി.ഐ.), കെ.പി.വിനോദ് കുമാർ ( കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സിക്രട്ടറി), എ. അസീസ് (ഐ.യു.എം.എൽ), ശശി കമ്മട്ടേരി (ഹിന്ദുഐക്യവേദി), സി. സത്യചന്ദ്രൻ (കോൺഗ്രസ് എ സ്), ടി. കെ. പത്മനാഭൻ, വയനാരി വിനോദ്, വി. കെ.ജയൻ, എ. പി. രാമചന്ദ്രൻ, കെ. വി. സുരേഷ്, കെ.പി.മോഹനൻ എന്നിവർ സംസാരിച്ചു.

കൊയിലാണ്ടി ഈസ്റ്റ് റോഡിൽ 3 കടകളിൽ മോഷണം

