കെ.എസ്.യു കളക്ടറേറ്റ് മാര്‍ച്ച് നടത്തി

കല്‍പ്പറ്റ: കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ച് എ.ഐ.സി.സി.അംഗം കെ.സിറോസക്കുട്ടി ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികളെ ആണി തറച്ച് ലാത്തി ഉപയോഗിച്ച് തല്ലിയ പൊലീസ് നടപടിയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് അദ്ധ്യക്ഷത വഹിച്ചു. പി.പി.ആലി,ഗോകുല്‍ദാസ് കോട്ടയില്‍,പി.ഇ.ഷംസുദ്ദീന്,സാലി റാട്ടക്കൊല്ലി,സി.ബി.സുഷോബ്,നിഖില്‍ തോമസ്,എം.ഷൈജിത്ത്,യൂനസ് അലി,കെ.റഹീല്‍,അജ്മല്‍ മാട്ടുമ്മല്‍,കെ.ശ്രീഹരി,പി.അനുജിത്ത്,കെ.ശരത്,അര്ജുന് പോള്‍ എന്നിവര്‍ സംസാരിച്ചു.

