കെ. എസ്. ടി. എ. പ്രസിഷേധ സംഗമം നടത്തി

കൊയിലാണ്ടി: വിദ്യാലയങ്ങളെ കാവിവൽക്കരിക്കാനുള്ള ആർ. എസ്. എസ്. നീക്കത്തിനെകിരെ കെ.എസ്.ടി.എ. നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ്സ് സ്റ്റാന്റിൽ നടന്ന പരിപാടി ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ. എം. രാജൻ ഉദ്ഘാടനം ചെയ്തു. സബ്ബ്ജില്ലാ പ്രസിഡണ്ട് ഡി. കെ. ബിജു അദ്ധ്യക്ഷതവഹിച്ചു.
ജില്ലാ പ്രസിഡണ്ട് ആർ. വി. അബ്ദുള്ള, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. മായൻ, കെ. കെ. ഖാലിദ്, എസ്. അനിൽ, കെ. ശാന്ത എന്നിവർ സംസാരിച്ചു. സബ്ബ്ജില്ലാ സെക്രട്ടറി ആർ. എം. രാജൻ സ്വാഗതവും വൈസ്പ്രസിഡണ്ട് കെ. രവി നന്ദിയും പറഞ്ഞു.

