കെ.എസ്.ടി.എ. ജാഥക്ക് കൊയിലാണ്ടിയില്‍ ഉജ്ജ്വല സ്വീകരണം നല്കി

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുളള പ്രവർത്തനങ്ങൾക്ക് ശക്തിപകരുക എന്ന പ്രചരണത്തിന്റെ ഭാഗമായി കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി നടത്തുന്ന വടക്കൻ മേഖല പൊതു വിദ്യാഭ്യാസ സംരക്ഷണ സന്ദേശയാത്രയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്കി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന്, ജാഥാക്യാപ്റ്റന് കെ.സി. ഹരികൃഷ്ണന് (കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി), വൈസ് പ്രസിഡന്റ് കെ.കെ. പ്രകാശന്, കെ. ബദറുന്നീസ, എ.കെ. ബീന, നഗരസഭ ആരോഗ്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ വി. സുന്ദരന്‍, കെ.എസ്.ടി.എ ജില്ല സെക്രട്ടറി ആര്.വി. അബ്ദുള്ള, സബ് ജില്ല സെക്രട്ടറി ആര്.എം. രാജന്, ഡി.കെ. ബിജു, കെ. മായന്‍ എന്നിവര്‍ സംസാരിച്ചു.

