KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.ടി.എ അധ്യാപക പ്രക്ഷോഭം നടത്തി

കൊയിലാണ്ടി: കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, വിദ്യാഭ്യാസ മേഖലയ്ക്കുള്ള കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുക, കേരള സർക്കാറിന്റെ ജനപക്ഷ നയങ്ങൾക്ക് കരുത്തു പകരുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.എ നേതൃത്വത്തിൽ അധ്യാപക പ്രക്ഷോഭം നടന്നു. കൊയിലാണ്ടി സബ് ജില്ലാതല ഉദ്ഘാടനം ചെങ്ങോട്ടുകാവിൽ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ. ശാന്ത നിർവഹിച്ചു. അരിക്കുളത്ത് ഉണ്ണികൃഷ്ണൻ സി, കാരയാട് പ്രവീൺ കുമാർ ബി.കെ, അത്തോളി-രഞ്ജിത്ത് ലാൽ, മൊടക്കല്ലൂർ ഗണേഷ് കക്കഞ്ചേരി, ഒള്ളൂര് വി.എം. രാമചന്ദ്രൻ, കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കൻററി സ്കൂൾ എൻ.പി. വിനോദ്, ഊരള്ളൂർ ദീപ ആർ.കെ, പൊയിൽ ക്കാവ് വി. അരവിന്ദൻ എന്നിവർ വിവിധ കേന്ദ്രങ്ങളിലായി സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *