കെ.എസ്.എസ്.പി.യു സമ്മേളനവും ആദരിക്കല്‍ ചടങ്ങും നടന്നു

കൊയിലാണ്ടി: കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചേമഞ്ചേരി യൂണിറ്റ് സമ്മേളനം പൂക്കാട് കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു. ഇതിന്റെ ഭാഗമായി പുതുതായി വന്ന അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണവും നടന്നു. ജില്ലാക്കമ്മിറ്റി പ്രസിഡണ്ട് പി. ചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഒ.കെ. വാസു അദ്ധ്യക്ഷനായിരുന്നു.
സംസ്ഥാന കൗണ്‍സിലര്‍ ഇ. ഗംഗാധരന്‍ നായര്‍ 75 വയസ്സ് പിന്നിട്ട അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എന്‍.കെ.കെ. മാരാര്‍, സെക്രട്ടറി ടി.പി. രാഘവന്‍, ടി. നളിനി എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വി.പി.ബാലകൃഷ്ണന്‍ സ്വാഗതവും, എം.പി. ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
