കെ.എസ്.ഇ.ബി.ഓഫീസിനു മുന്നിൽ റാന്തൽ വിളക്കേന്തി ധർണ്ണ നടത്തി

കൊയിലാണ്ടി: വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി കൊയിലാണ്ടി കെ.എസ്.ഇ.ബി.ഓഫീസിനു മുന്നിൽ റാന്തൽ വിളക്കേന്തിധർണ്ണ നടത്തി. കർഷക മോർച്ച സംസ്ഥാന ജന. സി ക്ര: സി.കെ. ബാലകൃഷ്ണൻ സമരം ഉൽഘാടനം ചെയ്തു. അന്യായമായി വർദ്ദിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് അഡ്വ. വി. സത്യൻ, വായനാരി വിനോദ്, കെ. പി. മോഹനൻ മാസ്റ്റർ, വി.കെ.മുകുന്ദൻ, വി. കെ. ഉണ്ണികൃഷ്ണൻ, മുരളീധർ ഗോപാൽ, കെ.വി.സുരേഷ്, അഖിൽ പന്തലായനി എന്നിവർ സംസാരിച്ചു.

