കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ആലപ്പുഴ> കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചിറക്കാട്ടുചിറ ബാബുവിന്റെ മകന്‍ ചിത്രലാല്‍(20) ആണ് മരിച്ചത്. ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനായി ചേര്‍ത്തലയിലേക്ക് പോകുമ്ബോഴാണ് അപകടത്തില്‍പ്പെട്ടത്.
ചിത്രലാലിനൊപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍ അശ്വി (20)നെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടോടെ ദേശീയ പാതയില്‍ ചേര്‍ത്തലയ്ക്കടുത്ത് മായിത്തറയിലാണ് അപകടം

