കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞ് ആറു പേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍: ബംഗളുരുവില്‍ നിന്ന് തിരുവല്ലയിലേക്കു വന്ന കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞ് ആറു പേര്‍ക്കു പരിക്കേറ്റു. 18 യാത്രക്കാരുമായി വന്ന കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസാണ് മറിഞ്ഞത്. കൊരട്ടി ദേശീയ പാതയില്‍ ഇന്നു പുലര്‍ച്ചെ ആറുമണിയോടെ ആയിരുന്നു അപകടം.
പരിക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന് കുറുകെ കടക്കാന്‍ ശ്രമിച്ച ബൈക്കിലിടിക്കാതിരിക്കാന്‍ പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ മറിയുകയായിരുന്നു.

