കെ.എം.സി.സി. സാഫല്യം-2018 ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : ജീവകാരുണ്യ പ്രവർത്തനം കൊണ്ട് ജനമനസ്സുകളിൽ ജീവിക്കുന്ന ലോകത്തിലെ ഏക സംഘടനയാണ് കെ എം സി സി എന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. കൊയിലാണ്ടി മണ്ഡലത്തിലെ നിർധനരായ 12 പെൺകുട്ടികൾക്ക് മംഗല്യ സാഫല്യമേകിയ കൊയിലാണ്ടി മണ്ഡലം അബുദാബി കെ എം സി സിയുടെ സാഫല്യം- 2018 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുപ്രവർത്തനം മനുഷ്യന്റെ നന്മ ലക്ഷ്യം വെച്ച് കൊണ്ടുള്ള ഒന്നാണ് എന്ന കാര്യം പ്രവർത്തി പഥത്തിലെത്തിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ പ്രവാസി കൂട്ടായ്മക്ക് ഐക്യം പ്രഖ്യാപിക്കാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനും നമുക്ക് കഴിയണം. മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയാവാൻ നമുക്കിതിലൂടെ കഴിയണമെന്നും തങ്ങൾ ഓർമപ്പെടുത്തി.
അബുദാബി കെ. എം. സി. സി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ബഷീർ ഇബ്രാഹിം അധ്യക്ഷനായി. 12 പെൺകുട്ടികൾക്കുള്ള ഗോൾഡ് സർട്ടിഫിക്കറ്റ് മുനവ്വറലി തങ്ങൾ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് വി പി ഇബ്രാഹിം കുട്ടിക്ക് കൈമാറി. അസീസ് കാപ്പാട് പദ്ധതി വിശദീകരിച്ചു. എം കെ മുനീർ എം എൽ എ, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ പി കെ കെ ബാവ, എൻ സുബ്രഹ്മണ്യൻ, ആത്മദാസ് യമി, റഫീഖ് സക്കരിയ ഫൈസി, സിദ്ദീഖ് അലി, മഠത്തിൽ അബ്ദുറഹ്മാൻ, എം അഹമ്മദ് കോയ ഹാജി, അഷ്‌റഫ് കോട്ടക്കൽ, കെ ആലിക്കോയ, നൗഷാദ് പൊയിൽക്കാവ്, അലി കൊയിലാണ്ടി. എൻ പി അമ്മദ് ഹാജി, എ പി റസാക്ക്, സി ഹനീഫ മാസ്റ്റർ, പി വി അസീസ്, സമദ് പൂക്കാട്, അസീസ് മാസ്റ്റർ, എം പി മൊയ്തീൻകോയ എന്നിവർ സംസാരിച്ചു. റഷീദ് വെങ്ങളം സ്വാഗതവും ഷരീഫ് നന്ദിയും പറഞ്ഞു.
വൈകിട്ട് നടന്ന കുടുംബ സദസ്സ് സി.മമ്മൂട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം വനിതാലീഗ് പ്രസിഡണ്ട് റഷീദ പി അദ്ധ്യക്ഷത വഹിച്ചു. പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൺ കുൽസു ടീച്ചർ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ വനിതാലീഗ് വൈസ് പ്രസിഡണ്ട് ആമിന ടീച്ചർ മുഖ്യഭാഷണം നടത്തി.
ഡാനിഷ് തിക്കോടി, സറീന തിക്കോടി, ബൽക്കീസ്മുസ്തഫ, സുബൈദ, മറിയം ടീച്ചർ, സുഹറ മെഹബൂബ്, നുസ്റത്ത് വി.സി, ശ്രീജകണ്ടിയിൽ, അഫ്സ മനാഫ്, ഷാഹിദ താവണ്ടി, റംലത്ത്, ശ്രീജ.കെ, സുമ കൊയിലാണ്ടി, കെ.ടി.വി റഹ്മത്ത്, എ.പി റഹ്മത്ത്, ആസ്യ കൊയിലാണ്ടി, മൈമൂന എന്നിവർ സംസാരിച്ചു. റസീനാ ഷാഫി സ്വാഗതവും ജമീല നെല്ല്യേടത്ത് നന്ദിയും പറഞ്ഞു.
