കെവിന്‍ വധക്കേസിലെ പ്രധാന പ്രതികള്‍ പിടിയില്‍
കോട്ടയം: കെവിന്‍ വധക്കേസിലെ പ്രധാന പ്രതികള്‍ പിടിയില്‍. കെവിന്‍റെ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ നീനുവിന്‍റെ സഹോദരന്‍ ഷാനു ചാക്കോയും പിതാവ് ചാക്കോയും കണ്ണൂരില്‍ നിന്നാണ് പിടിയിലായത്. ഇരുവര്‍ക്കുമായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ചാക്കോയുടെ തെന്മലയിലെ വീട് മുപ്പതോളം പൊലീസുകാര്‍ വളയുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു.



