കെവിന് കൊല്ലപ്പെട്ടത്തിലെ ഗൂഢാലോചനയില്‍ യാതൊരു പങ്കുമില്ലെന്ന് നീനുവിന്റെ മാതാവ്

കോട്ടയം: കെവിന് കൊല്ലപ്പെട്ടത്തിലെ ഗൂഢാലോചനയില്‍ യാതൊരു പങ്കുമില്ലെന്ന് നീനുവിന്റെ മാതാവ് രഹ്ന. നീനുവിന് മാനസിക പ്രശ്നങ്ങളുണ്ട്. അതറിയാവുന്നതു കൊണ്ടാണ് സ്റ്റേഷനില്‍നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു.കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
കെവിനുമായി അടുപ്പം ഉള്ളതായി നീന് അറിയിച്ചിട്ടില്ല. അറിഞ്ഞിരുന്നേല് തീര്‍ച്ചയായും വിവാഹം നടത്തിക്കൊടുക്കുമായിരുന്നുവെന്നും രഹ്ന പറഞ്ഞു. നീനുവിനെ ചികിത്സയ്ക്കു കൊണ്ടുപോയിട്ടുണ്ട്. നീനുവിനോട് അടുപ്പം കാണിക്കുന്നവരെ ഭയപ്പെടുത്താറുണ്ടായിരുന്നു എന്ന ആരോപണം തെറ്റാണ്.മകന് ഷാനു ഗള്‍ഫില്‍നിന്ന് വന്ന കാര്യം അറിഞ്ഞിട്ടില്ല. ഒളിവില്‍ പോയിട്ടില്ലെന്നും നാട്ടില്‍ത്തന്നെയുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭത്താവും മകനും താനും കുറ്റക്കാരല്ലെന്നും അവര്‍ പറഞ്ഞു.

