KOYILANDY DIARY.COM

The Perfect News Portal

കെപിസിസി എന്നാല്‍ കേരളാ പ്രദേശ് കൾച്ചർലെസ്‌ കമ്മിറ്റി: ഷാഹിദ കമാൽ

തിരുവനന്തപുരം: എം.വിന്‍സെന്റ് എംഎല്‍എ പ്രതിയായ പീഡനക്കേസില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളെ പരിഹസിച്ച്‌ ഷാഹിദ കമാല്‍. കെപിസിസി എന്നാല്‍ കേരളാ പ്രദേശ് കല്‍ച്ചര്‍ലെസ്സ് കമ്മിറ്റി എന്നാക്കണമെന്ന് ഷാഹിദ കമാല്‍ ആവശ്യപ്പെട്ടു.

ഷാഹിദ കമാലിന്റെ വാക്കുകള്‍: കെപിസിസി എന്നാല്‍ കേരളാ പ്രദേശ് കല്‍ച്ചര്‍ലെസ്സ് കമ്മിറ്റി എന്നാക്കണം എന്നാണ് എന്റെ ആവശ്യം. ഇരയോടൊപ്പം നില്‍ക്കാത്ത അമ്മയുടെ പേര് മാറ്റി അച്ഛനാക്കണം എന്നല്ലേ കെപിസിസിയുടെ ആവശ്യം.

കേന്ദ്രത്തിലും കേരളത്തിലും ഭരണം നഷ്ടപെട്ട ശേഷം ഉറക്കത്തില്‍ പോലും സ്ത്രീ എന്ന് കേട്ടാല്‍ ഞെട്ടി ഉണരുകയും, കിടക്ക പായയില്‍ നിന്ന് തന്നെ ഇരക്കു വേണ്ടി പ്രകടനം തുടങ്ങുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഏതു മാളത്തിലാണ് ഇപ്പോള്‍ ഉള്ളത്.

Advertisements

ആരോപണ വിധേയരായ എല്ലാ പുരുഷന്മാരും ഞങ്ങള്‍ നിരപരാധികള്‍ ആണെന്നാണ് പറഞ്ഞിട്ടുള്ളത്. കോടതി ശിക്ഷിക്കുന്നത് വരെ അവര്‍ ആരായാലും നിരപരാധികള്‍ ആണെന്നുള്ള അഭിപ്രായമാണ് എനിക്കും. എന്നാല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് ആണ് എനിക്ക് മനസിലാകാത്തതും, ഉള്‍ക്കൊള്ളാനാകാത്തതും. കോണ്‍ഗ്രെസ്സുകാര്‍ ഒഴിച്ച്‌ ആര് ആരോപണന വിധേയനായാലും ഊരി പിടിച്ച വാളുമായി വേട്ടക്കാരനെ വേട്ടയാടാന്‍ നെട്ടോട്ടമാടുന്ന കോണ്‍ഗ്രസ് നേതൃത്വം അന്നൊന്നും കാണിക്കാത്ത ക്ഷമയും അച്ചടക്കവും സ്വന്തക്കാരുടെ കാര്യത്തില്‍ മാത്രം കാണിക്കുന്നതിന്റെ പിന്നിലെ അജണ്ട നാം പരിശോധിക്കേണ്ടതാണ്.

മുന്‍ എംഎല്‍എ എ.ടി.ജോര്‍ജിന്റെ കാര്യം ഒരു ഉദാഹരണം മാത്രം. ശ്രീ. എം. വിന്‍സെന്റ് എംഎല്‍എയ്ക്ക് എതിരെയുള്ള ആരോപണം പാര്‍ട്ടി അന്വേഷിക്കില്ല എന്ന് കെപിസിസി അധ്യക്ഷന്‍ ശ്രീ. എം.എം.ഹസ്സന്‍ തറപ്പിച്ചു പറഞ്ഞു കഴിഞ്ഞു. എങ്ങനെ അന്വേഷിക്കും?
ശ്രീ. വിന്‍സെന്റ് mla മാത്രമല്ല, കെപിസിസി ഭാരവാഹി കൂടിയാണ്. വിന്‍സെന്റിന് എതിരെ അന്വേഷണം പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ മുന്‍കാല പ്രാബല്യത്തോടെ അന്വേഷണം നടത്തണം എന്ന് വിന്‍സെന്റ് ആവശ്യപ്പെടും.

അപ്പോള്‍ കുടുങ്ങുന്നത് ആരൊക്കെയാകും അന്നത്തെ അരമന രഹസ്യങ്ങള്‍ ഒക്കെ അങ്ങാടി പാട്ടാകും. പല വമ്പന്മാരുടെയും പേരുകള്‍ പുറത്തു വരും. ഏതു വമ്പനായാലും അകത്തു കിടക്കും എന്ന് പറയുക മാത്രമല്ല കാട്ടി കൊടുക്കുകയും ചെയ്ത ശ്രീ. പിണറായിയെ നന്നായി അറിയാവുന്ന കെപിസിസിയും കോണ്‍ഗ്രസ്സും സ്വന്തം തല കൊണ്ടുവച്ചു കൊടുക്കും എന്ന് തോന്നുന്നുണ്ടോ ? അപ്പോള്‍ പിന്നെ വിന്‍സെന്റിന് പച്ചക്കൊടി പിടിച്ചു കൊടുക്കാതെ പിന്നെ എന്ത് ചെയ്യും.

Share news

Leave a Reply

Your email address will not be published. Required fields are marked *