കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നു വീണു മൂന്നു വയസുകാരി മരിച്ചു

അബുദാബി: അബുദാബിയില്‍ മൂന്നു വയസുകാരി ബഹുനില കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നു വീണു മരിച്ചു. അറബ് കുടുംബത്തിലെ കുട്ടയാണ് ഫ്ലാറ്റിലെ ജനാല വഴി താഴേയ്ക്കു പതിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരയോടെ ഖാലിദിയ ഏരിയയിലാണ് സംഭവമെന്നു പൊലീസ് പറഞ്ഞു. വീട്ടുകാരുടെ അശ്രദ്ധയാണ് തുറന്നിട്ട ജാലകത്തിലൂടെ കുട്ടി വീഴാന്‍ കാരണമായത്. ഫ്ലാറ്റില്‍ കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി
