KOYILANDY DIARY.COM

The Perfect News Portal

കെഎ​സ്ആ​ർടിസി ബ​സ് മ​റി​ഞ്ഞ് 35 ഓ​ളം പേ​ർ​ക്ക് പ​രി​ക്ക്

പെ​രു​മ്പാ​വൂ​ർ: എംസി റോ​ഡി​ൽ കീ​ഴി​ല്ലം ഷാ​പ്പും ​പ​ടി​യി​ൽ കെഎ​സ്ആ​ർടിസി ബ​സ് മ​റി​ഞ്ഞ് 35 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പുലർച്ചെ ഏഴോടെയായിരുന്നു അപകടം. മു​വാ​റ്റു​പു​ഴ​യി​ൽ നി​ന്നും തൃ​ശൂരിലേക്ക് പോ​വു​ക​യാ​യി​രു​ന്ന സൂപ്പർ ഫാസ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ പ​രി​ക്കേ​റ്റ​വ​രെ കോ​ല​ഞ്ചേ​രി, മു​വാ​റ്റു​പു​ഴ, പെ​രു​മ്പാ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​

ഷാ​പ്പും​പ​ടി സ്റ്റോ​പ്പി​ൽ റോ​ഡ് കു​റു​കെ ക​ട​ക്കാ​ൻ ശ്ര​മി​ച്ച സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. ആരുടെയും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Share news

Leave a Reply

Your email address will not be published. Required fields are marked *