കൃഷിവകുപ്പ് 12, 13 തീയതികളില്‍ വിഷു-ഈസ്റ്റര്‍ വിപണി ഒരുക്കുന്നു

കോഴിക്കോട്: വിഷുവിനോടനുബന്ധിച്ച് കൃഷിവകുപ്പ് 12, 13 തീയതികളില്‍ ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ വിഷു-ഈസ്റ്റര്‍ വിപണി ഒരുക്കുന്നു. വിഷുക്കണി-2017 എന്ന പേരില്‍ ജില്ലയില്‍ 89 വിഷു-ഈസ്റ്റര്‍ വിപണികളാണ് സംഘടിപ്പിക്കുന്നത്. 64 വിപണികള്‍ കൃഷിവകുപ്പും, 19 വിപണികള്‍ ഹോര്‍ട്ടികോര്‍പ്പും, ആറ് വിപണികള്‍ വിഎഫ്പിസികെയും ആണ് നടത്തുക.
വിപണിയുടെ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ ഒമ്പതിന് വേങ്ങേരി സംഘമൈത്രി വിപണന കേന്ദ്രത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നിര്‍വഹിക്കും. വിപണി ഇടപെടല്‍ നടത്താനും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച്, ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ എത്തിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് സംഭരണവിലയേക്കാള്‍ 10% അധികവില നല്‍കിയാണ് ശേഖരിക്കുന്നത്.

