KOYILANDY DIARY.COM

The Perfect News Portal

കൃത്രിമ കാലില്‍ 45,000 ദിര്‍ഹം ഒളിപ്പിച്ച യാചകന്‍ അറസ്റ്റില്‍

ദുബൈ:  കൃത്രിമ കാലുള്ള യാചകന്‍ ദുബൈയില്‍ അറസ്റ്റില്‍. കൃത്രിമ കാലില്‍ 45,000 ദിര്‍ഹം ഒളിപ്പിച്ച യാചകനില്‍ നിന്നും 55,000 ദിര്‍ഹം കൂടി പോലീസ് കണ്ടെടുത്തു. അറുപത് കഴിഞ്ഞ ഏഷ്യന്‍ പൗരനാണ് അറസ്റ്റിലായത്.

അല്‍ ഖൂസില്‍ നിന്നും പെരുന്നാള്‍ ദിനത്തില്‍ ജുമു അ പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് പോലീസ് പട്രോള്‍ സംഘം ഇയാളെ പിടികൂടുന്നത്. ദേഹപരിശോധനയ്ക്കിടയില്‍ പോലീസിന് ആദ്യം ലഭിച്ചത് 25 ദിര്‍ഹമാണ്. കൃത്രിമ കാലില്‍ നിന്നും പണം ലഭിച്ചതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടികൂടിയ പണത്തില്‍ ചില വിദേശ കറന്‍സികളും ഉണ്ടായിരുന്നു.

വിസിറ്റ് വിസയിലാണിയാള്‍ റമദാനില്‍ യു എ ഇയിലെത്തിയത്. ഇയാള്‍ക്ക് വിസ അനുവദിച്ച കമ്ബനിക്കെതിരെ പോലീസ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സില്‍ പരാതി നല്‍കിയിട്ടുണ്ട്.
പോലീസ് പട്രോളിംഗിനിടയില്‍ റമദാനില്‍ 243 യാചകരാണ് അറസ്റ്റിലായത്. ഇതില്‍ 107 പേര്‍ സ്ത്രീകളാണ്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *