KOYILANDY DIARY.COM

The Perfect News Portal

കൂടുതല്‍ തൊഴിലവസരങ്ങളുമായി ഇന്‍ഫോപാര്‍ക്ക്

കൊച്ചി: കേരളത്തിലെ ഇന്‍ഫോപാര്‍ക്കിന്റെ കയറ്റുമതി വരുമാനത്തില്‍ 30 മുതല്‍ 32 ശതമാനം വരെ വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. തൃശൂര്‍ ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുന്നതോടെ പത്തു ശതമാനം അധിക വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. തൃശൂരിലെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കപ്പെടുമെന്നാണ് പ്രതീക്ഷ.3.3 ലക്ഷം ച.കി.മീ വിസ്തീര്‍ണമുള്ള പുതിയ കെട്ടിടത്തില്‍ പേര്‍ക്ക് ജോലി ലഭിയ്ക്കും.മൂന്ന് വര്‍ഷംകൊണ്ട് 76 കോടി രൂപ മുതല്‍ മുടക്കില്‍ ആറ് നിലകളിലാണ് തൃശൂര്‍ കെട്ടിടം നിര്‍മ്മിക്കുന്നത്.നവസംരംഭകരടക്കം പതിനയ്യായിരത്തോളം പേര്‍ക്ക് രണ്ടാം ഘട്ടത്തിലൂടെ തൊഴില്‍ ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ ഋഷികേശ് നായര്‍ പറഞ്ഞു.21 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ദീവരമെന്ന് പേരിട്ടിരിക്കുന്ന കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും മന്ത്രിമാരടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുക്കും.

Share news