KOYILANDY DIARY.COM

The Perfect News Portal

കൂടത്തായി കൊലപാതക പരമ്പര: സിലിയുടെ മരണം ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു. കേസില്‍ മുമ്പ് മൂന്ന് തവണ ഇയാളെ ചോദ്യം ചെയ്തിട്ടുണ്ട്. വടകര എസ്.പി. ഓഫീസിലാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്.

ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. സിലിയുടെ മരണത്തെ കുറിച്ച്‌ ഷാജുവിന് അറിയാമായിരുന്നുവെന്നാണ് ജോളി അന്വേഷണസംഘത്തിന് വീണ്ടും മൊഴി നല്‍കിയത്. കേസില്‍ വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്ന് വേണം കരുതാന്‍.

ചൊവ്വാഴ്ച 12 മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ ജോളിയില്‍നിന്ന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന. ഷാജുവുമായുള്ള ബന്ധത്തെ സിലി പലതവണ ചോദ്യം ചെയിതിരുന്നുവെന്നും അതാണ് സിലിയെ ഇല്ലാതാക്കാന്‍ കാരണമെന്നും ജോളി മൊഴി നല്‍കിയതായി പറയുന്നു. ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ മരണശേഷം ഷാജുവുമായി ജോളിക്ക് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇത് സിലി എതിര്‍ത്തിരുന്നു.

Advertisements

ഷാജുവിന്റെയും സിലിയുടെയും കുഞ്ഞ് ആല്‍ഫൈന്റെ മരണത്തിനു പിന്നാലെ സിലിയും കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്. സിലി മരിച്ചതിനു ശേഷം ഷാജുവിന്റെ മൊബൈലിലേക്ക് മെസേജ് അയച്ചിരുന്നെന്നും ജോളി പറയുന്നു. സിലിയുടെ മരണത്തിനു ശേഷം ഷാജുവിന്റെ പിതാവായ സഖറിയാസാണ് തന്റെയും ഷാജുവിന്റെയും വിവാഹത്തിന് മുന്‍കയ്യെടുത്തതെന്നും ജോളി മൊഴി നല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *