കുടുംബശ്രീയും മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയും സംയുക്തമായി ലോക കാന്‍സര്‍ ദിനം ആചരിക്കും

കോഴിക്കോട്: കോര്പറേഷന് കുടുംബശ്രീ സിഡിഎസും കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയും സംയുക്തമായി ലോക കാന്‍സര്‍ ദിനം ആചരിക്കും. നാലിന് രാവിലെ 11 മണിക്ക് പഴയ കോര്പറേഷന് ഓഫീസ് കെട്ടിടത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷത വഹിക്കും.
കുടുംബശ്രീയുടെ സമഗ്ര കാന്‍സര്‍ നിവാരണ പദ്ധതിയായ ജീവന ത്തിന്റെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ 17 തീരദേശ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കാന്‍സര്‍ സര്‍വേ സംഘടിപ്പിക്കും. രോഗസൂചന ലഭിക്കുന്നവര്‍ക്ക് പ്രാഥമിക ക്യാമ്പും
പിന്നീട് മെഗാക്യാമ്പും നടത്തും.

