കുറുവങ്ങാട് സൗത്ത് യു .പി സ്കൂളിൽ ഗണിതക്ലബ്ബ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു .പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും വാർഡ് കൗൺസിലർ എ.കെ വീണ നിർവ്വഹിച്ചു. ഗണിത പസിൽ ബോർഡും ഉത്തരപ്പെട്ടിയും രക്ഷിതാക്കളും കുട്ടികൾക്കും പുതിയ അനുഭവമായി.
പുതിയ പ്രസിഡണ്ടായി ടി.ചന്ദ്രനും മദർ പി.ടി.എ പ്രസിഡണ്ടായി നസീമയേയും തെരഞ്ഞെടുത്തു. ദിയ ഹനീഫ്, എം കൃഷ്ൻ, ഡി.കെ ബിജു, എം ശശികുമാർ ,ടി. എം ബാലകൃഷ്ൻ എന്നിവർ സംസാരിച്ചു. ഹെഡമിസ്ട്രസ് എം.സുലൈഖ സ്വാഗതം പറഞ്ഞു.
