കൊയിലാണ്ടി: നൂറ് കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി കുറുവങ്ങാട് വരകുന്നിൽ വാട്ടർ കിയോസ്ക് ആരംഭിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ ഉൽഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, കൗൺസിലർ കെ.ബിനില, പി. കെ. ഇസ്മായിൽ സി. ശ്രീജേഷ് എന്നിവർ സംസാരിച്ചു.