കുമ്മനം നയിക്കുന്ന കേരള വിമോചന യാത്രക്ക് ഇന്ന് തുടക്കം
കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന കേരള വിമോചന യാത്രക്ക് ഇന്ന് തുടക്കമാകും. രാവിലെ 10ന് ഉപ്പളയില്‍ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡ, ദേശീയ സെക്രട്ടറി എച്ച്.രാജ, നളിന്‍കുമാര്‍ എം.പി, ചലച്ചിത്രതാരം സുരേഷ് ഗോപി തുടങ്ങിയവര്‍ പങ്കെടുക്കും.
