കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് മരിയാര്‍ ഭൂതം കൊച്ചിയില്‍ പിടിയില്‍

കൊച്ചി; കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് മരിയാര്‍ ഭൂതം കൊച്ചിയില്‍ പിടിയില്‍. ചെന്നൈയിലും കേരളത്തിലെ വിവിധ ജില്ലകളിലുമായി മോഷണം നടത്തി വന്ന പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പാലാരിവട്ടത്തെ സ്ഥാപനത്തില്‍ നിന്ന് 1,10000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
40 വര്‍ഷത്തിലധികമായി വലുതും ചെറുതുമായ 400 ലധികം മോഷണങ്ങള്‍ നടത്തിയ ഇയാള്‍ക്കെതിരെ 60 ലേറെ കേസുകളുണ്ട്. വര്‍ഷങ്ങളോളം തമിഴ്നാട്ടിലും കേരളത്തിലും പോണ്ടിച്ചേരിയിലുമായി സെന്‍ട്രല്‍ ജയിലുകളില്‍ തടവുശിക്ഷ, 63 വയസുകാരനായ മരിയാര്‍ പൂതം എന്ന ഗോപിയുടെ മോഷണചരിത്രം ഇങ്ങനെ പോകും.

2018 നവംബറില്‍ പോണ്ടിച്ചേരിയില്‍ നിന്ന് ശിക്ഷ പൂര്‍ത്തിയാക്കി കേരളത്തിലെത്തിയ പ്രതി എറണാകുളം സൗത്ത് ഭാഗത്തെ ലോഡ്ജില്‍ ഒളിവില്‍ കഴിയവേയാണ് പൊലീസിന്റെ പിടിയിലായത്. കേരളത്തിലെത്തിയ ശേഷം തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്ന ഇയാള്‍ ഒരു മാസമായി എറണാകുളത്തെത്തിയിട്ട്.

പകല്‍ സമയം ലോഡ്ജില്‍ കഴിച്ചു കൂട്ടി രാത്രി കാലങ്ങളില്‍ മോഷ്ടിച്ച തുക ഉപയോഗിച്ച് വാങ്ങിയ സ്പോര്‍ട്സ് ബൈക്കില്‍ കറങ്ങി നടന്നായിരുന്നു മോഷണം. കൊച്ചി സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മോഷണം നടത്തിയ പ്രതിയെ കുറിച്ച് വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് രാത്രികാല പെട്രോളിംഗ് പൊലീസ് ശക്തമാക്കി. തുടര്‍ന്ന് നടന്ന പരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് വാഹനം നിര്‍ത്താതെ പോയ മരിയാര്ഭൂതത്തെ ഉദ്യോഗസ്ഥര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.

ഇയാളുടെ മുറിയില്‍ നിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന ഇരുമ്ബ് കമ്ബി, സ്ക്രൂ ഡ്രൈവറുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും പ്രതിക്കെതിരെ കേസുള്ളതിനാല്‍ കൂടുതല്‍ തുടരന്വേഷണം പ്രതിക്കെതിരെ നടത്താനാണ് പൊലീസ് നീക്കം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
