കുണ്ടന്നൂരില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി
 
        കൊച്ചി: കുണ്ടന്നൂരില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. എംഡിഎംഐ, എല്‍എസ്ഡി, ചരസ്, കൊക്കെയ്ന്‍, ഹാഷിഷ്, ചരസ് എന്നിവയാണ് പിടികൂടിയത്. സംഭവത്തില്‍ കുമ്പളം സ്വദേശി സനീഷിനെ പിടികൂടിയെന്ന് എക്സൈസ് സംഘം അറിയിച്ചു.
കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്ന് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സിഐ സജി ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഗ്രാമിന് ഏതാണ്ട് 5000 രൂപ വിലവരുന്ന MDMA 47 ഗ്രാം, ചരസ് 230 ഗ്രാം, കൊക്കെയ്ന്‍ 11 ഗ്രാം, LSD 3 ഗ്രാം എന്നിവയാണ് സനീഷിന്റെ കാറില്‍ നിന്ന് പിടിച്ചെടുത്തത്. ഈ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യാനായി ഗോവയില്‍ നിന്നാണ് ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്ന് എത്തിച്ചതെന്നാണ് പിടിയിലായ സനീഷ് എക്സൈസിനോട് പറഞ്ഞു. കൊച്ചിയിലെ സിനിമാ പ്രവര്‍ത്തകരെയും ഡിജെ പാര്‍ട്ടികളെയും ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് എത്തിച്ചതെന്നും വിവരങ്ങളുണ്ട്.

സനീഷിനെതിരെ മയക്കുമരുന്ന് കൈവശം വെച്ചതിന് NDPS ആക്ട് പ്രകാരം കേസെടുത്തു. സനീഷിനെയും പിടിച്ചെടുത്ത മയക്കുമരുന്നും കോടതിയില്‍ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു.



 
                        

 
                 
                