കുട്ടികൾക്ക് ജെഴ്സിയും ഫുട്ബോളും വിതരണം ചെയ്തു

കൊയിലാണ്ടി: ദയ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ജെഴ്സിയും ഫുട്ബോളും വിതരണം ചെയ്തു. മുൻ ഫുട്ബോൾ താരം സയ്യിദ് സാലിം തങ്ങൾ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ദയ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സയ്യിദ് ഹാരിസ് ബാഫക്കി തങ്ങൾ, ജനറൽ സെക്രട്ടറി ഇസ്മായിൽ കരീംക്ക, ട്രഷറർ ഫൈസൽ കെ.ടി.വി, യു.കെ. പവിത്രൻ, അഷ്റഫ് കെ.വി, സത്താർ, NPK തങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

