കുട്ടിക്രിക്കറ്റിലെ വെടിക്കെട്ട് പൂരത്തിന് ഇന്ന് തുടക്കം

മുംബൈ: കുട്ടിക്രിക്കറ്റിലെ വെടിക്കെട്ട് പൂരത്തിന് ഇന്ന് തുടക്കം. ഐ.പി.എല്‍ ഒന്‍പതാം എഡിഷനിലെ മത്സരങ്ങള്‍ നാളെയാണ് ആരംഭിക്കുന്നതെങ്കിലും ഇന്നാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്.മുംബൈയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. ക്രിക്കറ്റ് താരങ്ങള്‍ക്കു പുറമേ ബോളിവുഡ് താരങ്ങളായ കത്രീന കൈഫും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുക്കും. വൈകുന്നേരം 7.30നാണു ചടങ്ങുകള്‍ ആരംഭിക്കുന്നത്.
